Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V Kunhikrishnan

വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ പാ​ര്‍​ട്ടി​യെ ഒ​റ്റു​കൊ​ടു​ത്ത നീ​ച​ൻ; വി​മ​ർ​ശ​ന​വു​മാ​യി ഇ.​പി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് വി​വാ​ദം തു​റ​ന്നു​പ​റ​ഞ്ഞ​തി​ന് സി​പി​എം പു​റ​ത്താ​ക്കി​യ വി ​കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ. പാ​ര്‍​ട്ടി​യെ ഒ​റ്റു​കൊ​ടു​ത്ത നീ​ച​നാ​ണ് പ​യ്യ​ന്നൂ​രി​ലെ വി ​ക​ഞ്ഞി​കൃ​ഷ്ണ​നെ​ന്നും വ​ര്‍​ഗ ശ​ത്രു​വാ​യ കു​ഞ്ഞി​കൃ​ഷ്ണ​ൻ പോ​യാ​ൽ പാ​ര്‍​ട്ടി​ക്കൊ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

"താ​ൻ മാ​ത്ര​മാ​ണ് ശ​രി​യെ​ന്ന കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വാ​ദ​ത്തെ മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. കു​ഞ്ഞി​കൃ​ഷ്ണ​ൻ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ ആ​യു​ധ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.'-​ജ​യ​രാ​ജ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ടി.​ഐ. മ​ധു​സൂ​ദ​ന​ൻ പ​യ്യ​ന്നൂ​രി​ലെ ച​ടു​ല​നാ​യ നേ​താ​വാ​ണെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം ജാ​ഥ​യി​ലാ​ണ് ജ​യ​രാ​ജ​ൻ കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്.

Kerala

ഫണ്ട് വിവാദം: തന്‍റെ പുസ്തക പ്രകാശനത്തിന് മുമ്പ് സിപിഎം കണക്കുകൾ പുറത്തുവിടണമെന്ന് കുഞ്ഞികൃഷ്ണൻ

കണ്ണൂർ: തന്‍റെ പുസ്തക പ്രകാശനത്തിനു മുമ്പ് പയ്യന്നൂരിലെ പാർട്ടി ഫണ്ടുകളുമായി ബന്ധപ്പെട്ട കണക്കുകൾ സിപിഎം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വി. കുഞ്ഞികൃഷ്ണൻ. തന്‍റെ പുസ്തക പ്രകാശനം മാറ്റിവച്ചിട്ടില്ല. ഫണ്ടുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ വിശദീകരിക്കുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാകേഷും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കിയതിനു പിന്നാലെയാണ് കുഞ്ഞികൃഷ്ണന്‍റെ പ്രതികരണം.

പാർട്ടിക്കകത്ത് പോലും സത്യസന്ധമായ കണക്ക് ഇല്ല. അഞ്ചു വർഷത്തോളമായി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യുന്നു. എന്നാൽ ഇതുവരെ തന്നെ പോലും ബോധ്യപ്പെടുത്താൻ പാകത്തിലൊരു കണക്ക് പാർട്ടി കമ്മിറ്റിയിൽ എവിടെയും പറഞ്ഞിട്ടില്ല.

ഇപ്പോൾ തന്നെ പുറത്താക്കാൻ ചേർന്ന കമ്മിറ്റിക്ക് ശേഷം ഏരിയ കമ്മിറ്റി യോഗം ചേർന്ന് കാര്യങ്ങൾ വിശദീകരിച്ചു. എന്നാൽ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ കൊണ്ടാകാം ജില്ലാ കമ്മിറ്റി ഇപ്പോൾ കണക്ക് പുറത്ത് വിടുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

ഇനി തന്‍റെ പുസ്തകം പുറത്തുവരട്ടെ അതിലുള്ള കാര്യങ്ങളെല്ലാം പരിഗണിച്ച് കണക്ക് തയാറാക്കാം എന്ന നിലപാടാണ് പാർട്ടിക്ക് ഉള്ളതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. തന്‍റെ പുസ്തക പ്രകാശന ചടങ്ങിന് മുൻപായി കണക്കുകൾ ജനങ്ങളെ അറിയിക്കാൻ പാർട്ടി തയാറാകണമെന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.

Kerala

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​നം: സം​ര​ക്ഷ​ണം ന​ൽ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി; സി​പി​എം നേ​താ​ക്ക​ന്മാ​ർ​ക്ക് നോ​ട്ടീ​സ്

കൊ​ച്ചി: പ​യ്യ​ന്നൂ​രി​ലെ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക​പ്ര​കാ​ശ​ന പ​രി​പാ​ടി​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

ഹ​ർ​ജി​യി​ൽ എ​തി​ർ ക​ക്ഷി​ക​ളാ​യ സി​പി​എം നേ​താ​ക്ക​ൾ​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്, ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ, പ​യ്യ​ന്നൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പി. ​സ​ന്തോ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

ഫെ​ബ്രു​വ​രി നാ​ലി​ന് പ​യ്യ​ന്നൂ​ർ ഗാ​ന്ധി പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ‘നേ​തൃ​ത്വ​ത്തെ അ​ണി​ക​ൾ തി​രു​ത്ത​ണം’ എ​ന്ന ത​ന്‍റെ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​നു സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

ച​ട​ങ്ങ് ത​ട​സ​പ്പെ​ടു​ത്താ​ൻ പാ​ർ​ട്ടി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ത​നി​ക്കും കു​ടും​ബ​ത്തി​നും ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ജ​നു​വ​രി 26ന് ​സി​പി​എ​മ്മി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ പ​യ്യ​ന്നൂ​രി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്ന് കു​ഞ്ഞി​കൃ​ഷ്ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വീ​ടി​നു മു​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഭീ​ഷ​ണി മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി പ്ര​ക​ട​നം ന​ട​ത്തു​ക​യും പ​ട​ക്കം എ​റി​യു​ക​യും ചെ​യ്തു.

ത​നി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച സു​ഹൃ​ത്ത് പ്ര​സ​ന്ന​ന്‍റെ ബൈ​ക്ക് വീ​ടി​നു മു​ന്നി​ൽ വ​ച്ച് ക​ത്തി​ച്ച​താ​യും ഹ​ർ​ജി​യി​ൽ കു​ഞ്ഞി​കൃ​ഷ്ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Kerala

അ​ഭി​മു​ഖം ന​ൽ​കി​യ​ത് അ​ജ​ണ്ട​യു​ടെ ഭാ​ഗ​മ​ല്ല; രാ​ഗേ​ഷി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​നം കേ​ട്ട​പ്പോ​ൾ ചി​രി വ​ന്നു: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ർ ഫ​ണ്ട് വെ​ട്ടി​പ്പ് വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ സി​പി​എം പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​കെ. രാ​ഗേ​ഷി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​നം കേ​ട്ടു. നേ​ര​ത്തെ പ​റ​യു​ന്ന​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും പു​തി​യ കാ​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് തോ​ന്നി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ചി​ല​തൊ​ക്കെ കേ​ട്ട​പ്പോ​ൾ ചി​രി​യാ​ണ് വ​ന്ന​ത്. ഏ​ഷ്യാ​നെ​റ്റി​ന് അ​ഭി​മു​ഖം ന​ൽ​കി​യ​ത് അ​ജ​ണ്ട​യു​ടെ ഭാ​ഗ​മ​ല്ല. കൈ​ര​ളി എ​ന്‍റെ അ​ഭി​മു​ഖം സം​പ്രേ​ഷ​ണം ചെ​യ്യു​മാ​യി​രു​ന്നു​വെ​ങ്കി​ൽ ഞാ​ൻ അ​ത് അ​വ​ർ​ക്ക് കൊ​ടു​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ങ്ങ​നെ ചെ​യ്യി​ല്ലെ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഏ​ഷ്യാ​നെ​റ്റി​ന് ന​ൽ​കി​യ​ത്. കൈ​ര​ളി ഒ​ഴി​കെ ആ​ർ​ക്ക് അ​ഭി​മു​ഖം ന​ൽ​കി​യാ​ലും പാ​ർ​ട്ടി ഇ​തേ വാ​ദ​മാ​ണ് ഉ​ന്ന​യി​ക്കു​ക.'-​കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഏ​ഷ്യാ​നെ​റ്റി​ന് അ​ഭി​മു​ഖം ന​ൽ​കാ​ൻ മ​റ്റൊ​രു കാ​ര​ണം കൂ​ടി​യു​ണ്ടെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. "ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ഏ​ഷ്യാ​നെ​റ്റി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ത്തു​വെ​ന്നാ​ണ് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ പ​യ്യ​ന്നൂ​രി​ലെ ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. അ​തി​ൻ്റെ സ​ത്യാ​വ​സ്ഥ എ​ന്താ​ണെ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ല. ആ ​കേ​സി​ന്‍റെ കാ​ര്യം മ​ധു​സൂ​ദ​ന​നും ഏ​ഷ്യ​നെ​റ്റി​നും മാ​ത്ര​മേ പ​റ​യാ​ൻ ക​ഴി​യൂ.

അ​ഭി​മു​ഖ​ത്തി​ൽ ഞാ​ൻ ആ ​കാ​ര്യം ചോ​ദി​ച്ച​പ്പോ​ൾ കി​ട്ടി​യ മ​റു​പ​ടി നാ​ല് വ​ർ​ത്തി​നി​ട​യി​ൽ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ചാ​ന​ലി​നെ​തി​രെ ഒ​രു പ​രാ​തി​യും ന​ൽ​കി​യി​ട്ടി​ല്ല എ​ന്നാ​ണ്. പ​യ്യ​ന്നൂ​രി​ലെ പാ​ര്‍​ട്ടി​യെ കൂ​ട്ടി യോ​ജി​പ്പി​ക്കാ​ന്‍ ത​നി​ക്ക് ക​ഴി​യി​ല്ല എ​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ ച​ര്‍​ച്ച ചെ​യ്യ​ണ്ടേ? ഒ​രു ച​ര്‍​ച്ച​യും ന​ട​ന്നി​ട്ടി​ല്ല. ചി​ല ആ​ളു​ക​ള്‍​ക്ക് ആ​ത്മ​നി​ഷ്ഠ​മാ​യി തോ​ന്നി, അ​വ​ര്‍ ന​ട​പ്പി​ലാ​ക്കി. 21 പേ​രി​ല്‍ 17 പേ​രും ഏ​രി​യ സെ​ക്ര​ട്ട​റി​യെ മാ​റ്റ​രു​തെ​ന്ന് പ​റ​ഞ്ഞു.

"ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് ഇ​പ്പോ​ള്‍ അ​ര്‍​ധ​രാ​ത്രി​യാ​ണ് എ​ന്ന് എം.​വി ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞാ​ല്‍ അ​ത് അം​ഗീ​ക​രി​ച്ചു പോ​കാ​ന്‍ എ​ല്ലാ​വ​രെ​യും കി​ട്ടി​ല്ല. അ​ക്കാ​ര്യം അ​ന്നേ പ​റ​ഞ്ഞ​താ​ണ് കു​ന്ന​രു സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, പെ​ര​ളം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വ​യി​ല്‍ നി​ന്ന് പി​രി​ച്ച പ​ണം അ​ക്കൗ​ണ്ടി​ല്‍ വ​ന്നി​ല്ല. 2021 ല്‍ ​ഇ​ക്കാ​ര്യം പ​റ​ഞ്ഞു. അ​ന്ന് ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ ആ​ണ്.'-​കു​ഞ്ഞി​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ത് വി​ശ​ദീ​ക​രി​ക്കാ​ന്‍ അ​ദ്ദേ​ഹം ത​യ്യാ​റാ​യി​ല്ല. വ​ര​വ് കൂ​ടി​യ​പ്പോ​ള്‍ ചെ​ല​വും കൂ​ട്ടി​യാ​ണ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ച​ത്. ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ന​ട​ന്ന് 11 മാ​സം ക​ഴി​ഞ്ഞി​ട്ട് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ പു​തി​യ ചെ​ല​വു​ക​ള്‍ വ​ന്ന​ത് എ​ങ്ങ​നെ? വൗ​ച്ച​റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു എ​ന്നാ​ണ് ഓ​ഡി​റ്റി​ങ്ങി​ല്‍ എ​ഴു​തി ന​ല്‍​കി​യ​ത്.

ധ​ന​രാ​ജ് ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ത്യ​മാ​യ ക​ണ​ക്ക് പ​റ​യാ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി തൈ​യാ​റാ​യി​ട്ടി​ല്ല. കെ​ട്ടി​ട നി​ര്‍​മ്മാ​ണ ഫ​ണ്ടി​ല്‍ നി​ന്നും ധ​ന​രാ​ജ് ഫ​ണ്ടി​ല്‍ നി​ന്നും 54 ല​ക്ഷം രൂ​പ പാ​ര്‍​ട്ടി​യ്ക്ക് ന​ഷ്ട​പ്പെ​ട്ടു. വ്യ​ക്തി വി​രോ​ധ​മെ​ന്ന രാ​ഗേ​ഷി​ന്‍റെ ആ​രോ​പ​ണ​ത്തി​നും കു​ഞ്ഞി​കൃ​ഷ്ണ​ന്‍ മ​റു​പ​ടി പ​റ​ഞ്ഞു. അ​ങ്ങ​നെ ഉ​ണ്ടെ​ങ്കി​ല്‍ ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

അ​ങ്ങ​നെ ഒ​രു ച​ര്‍​ച്ച വ​ന്നി​ട്ടി​ല്ല. ര​സീ​ത് ആ​രു​ടെ ക​യ്യി​ല്‍ നി​ന്നാ​ണ് ന​ഷ്ട​പ്പെ​ട്ട​ത് എ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യു​ടെ ക​യ്യി​ല്‍ നി​ന്ന് ന​ഷ്ട​പ്പെ​ട്ടു എ​ന്ന് ആ​ദ്യം പ​റ​ഞ്ഞ ര​സീ​ത് പി​ന്നീ​ട് ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ എം​എ​ല്‍​എ ഹാ​ജ​രാ​ക്കി. അ​തെ​ങ്ങ​നെ സാ​ധി​ച്ചു​വെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ചോ​ദി​ച്ചു.

Latest News

Up